ഇടനാട് വാഴും കണ്ണൻ

ഇടനാട് വാഴും കണ്ണൻ 

ഇടനെഞ്ചിലൊരു 
ഇടയ്ക്ക തൻ മേളം
ഇടനാട് വാഴും ഇഷ്ട ദൈവമേ
കൃഷ്ണസ്വാമിയെനിന്നെയൊന്ന്
കണ്ടു വണങ്ങീടുന്നുവാനായിഷ്ടം

ഉണ്ട് അവിടെ ഗുരുവായൂർ കണ്ണനെന്ന്
വന്നു നിന്റെ ചന്ദനം ചാർത്തിയ തിരുമേനി കണ്ടു തൊഴുവാൻ തിരുവുള്ളക്കേട് ഇല്ലാതെ അനുഗ്രഹിക്കണേ കണ്ണാ 

ഇടനെഞ്ചിലൊരു 
ഇടയ്ക്ക തൻ മേളം
ഇടനാട് വാഴും ഇഷ്ട ദൈവമേ
കൃഷ്ണസ്വാമിയെനിന്നെയൊന്ന്
കണ്ടു വണങ്ങീടുന്നുവാനായിഷ്ടം

നീലപ്പീലിചൂടും നീരദ വർണ്ണാ
നിന്നെ കാണാനുള്ളം തുടിക്കുന്നുല്ലോ
നീങ്ങും കദനങ്ങളകളകറ്റാൻ
നിനക്ക് കദളിപ്പഴവും തൃക്കൈവെണ്ണയും നൽകാം കണ്ണാ എൻ തൃഷ്ണയെ
നീക്കി തരേണമേ കാർവർണ്ണാ 

ഇടനെഞ്ചിലൊരു 
ഇടയ്ക്ക തൻ മേളം
ഇടനാട് വാഴും ഇഷ്ട ദൈവമേ
കൃഷ്ണസ്വാമിയെനിന്നെയൊന്ന്
കണ്ടു വണങ്ങീടുന്നുവാനായിഷ്ടം

കാനത്തൂരില്ലത്തെ തിരുമേനി വന്നെങ്കിലേ 
കണ്ണാ നിൻ മനം തെളിയുകയുള്ളോ
കനവിൽ നീ വന്ന എനിക്കും 
കായാമ്പുവർണ്ണാ ദർശനം നൽകുമല്ലോ ബാലഗോപാല 

ഇടനെഞ്ചിലൊരു 
ഇടയ്ക്ക തൻ മേളം
ഇടനാട് വാഴും ഇഷ്ട ദൈവമേ
കൃഷ്ണസ്വാമിയെനിന്നെയൊന്ന്
കണ്ടു വണങ്ങീടുന്നുവാനായിഷ്ടം

ജീ ആർ കവിയൂർ 
31 03 2022
    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “