ഗസൽ

ഗസൽ 

ഹൃദയാക്ഷരങ്ങൾ മറുമൊഴി തേടി
ഗസലിന്റെ ഈണങ്ങളാൽ പ്രിയതേ
നിന്നോർമ്മകൾ തളിർത്തെന്നിൽ
പോയ്‌ പോയ   വസന്തറിതുക്കളിൽ

പൂമരച്ചൊട്ടിൽ നാം പങ്കുവച്ചോരു
എത്ര കേട്ടാലും മതിവരാത്ത 
മധുരം കിനിയും വാക്കുകൾക്കു
എന്തൊരു ചാരുതയായിരുന്നു..

നിശയുടെ നീലിമയിൽ നിലാവ് പെയ്യുന്നേരം
നറുമണം പൊഴിയിച്ച മന്ദാരങ്ങൾ പൂവിട്ടപ്പോൾ
നന്ദനാരാമത്തിലെവിടേയോ ബാസൂരി മേഘമല്ലാർ  മൂളിയപ്പോളൾ
നീയും സ്വപ്നം കണ്ടിരുന്നോയെന്നറിയില്ലല്ലോ പ്രിയതേ 

ഹൃദയാക്ഷരങ്ങൾ മറുമൊഴി തേടി
ഗസലിന്റെ ഈണങ്ങളാൽ പ്രിയതേ
നിന്നോർമ്മകൾ തളിർത്തെന്നിൽ
പോയ്‌ പോയ  ഋതു വസന്തങ്ങളിൽ

ജീ ആർ കവിയൂർ
11 03 2022

    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “