കവിതകളൊരായിരം (ഗസൽ)

കവിതകളൊരായിരം (ഗസൽ) 


ഇല കൊഴിയും ശിശിരവും
 പൂവിരിയും വസന്തവും 
എത്രയോ രാവുകളും
 പകലുകളൂം യാത്രയായി 

നീയാം തണൽ തേടി 
ഞാനറിയാതെ നനഞ്ഞു
 നിന്നോർമ്മ പെയ്യും 
വർഷങ്ങളിലായി 

കനവിലും നിനവിലും 
ചിന്തകളാൽ 
പൈദാഹങ്ങളും മറന്നു 
എന്നെ തന്നെയും മറന്നു 

എഴുതാനിനിയും 
ഏറെ ഉണ്ടല്ലോ 
നിന്നെക്കുറിച്ച് 
പാടാനുമായി 
കവിതകളൊരായിരം പ്രിയതേ 

ജീ ആർ കവിയൂർ 
26 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “