ഇനിയെന്നാണോ..( ഗസൽ)

ഇനിയെന്നാണോ..( ഗസൽ)

മഴമേഘങ്ങൾ ഭൂമിയെ നനയ്ക്കാനൊരുങ്ങുമ്പോൾ 
നിന്റെ വരവിനായി
കാത്തിരിപ്പിൻ അവസാനം 

പൂവിതളുകൾക്കു ചിറകുവെച്ച് 
നിന്റെ വഴിയിൽ വിതറി വീഴുവാൻ
ഒരുങ്ങുന്നു എന്നറിയുന്നു 
കാറ്റിനോടൊപ്പം ഗന്ധവുമായി 

ഹൃദയത്തിൻ കോണുകളിൽ ആരുടെയൊക്കെയോ 
കൈയ്യൊപ്പുകൾ പതിയുമ്പോൾ
വീണ്ടും പ്രണയത്തെ 
ഉണർത്തുവാൻ ഉള്ള ശ്രമം 
തുടരുകയാണല്ലോ എന്നു തോന്നുന്നു 

സമുദ്രത്തിന്റെ ഉടഞ്ഞ് ചിതറും 
തിരകളിൽ ഉപ്പിന്റെ രസമറിയുന്നു 
വിരഹത്തിൻ വേളയോ 
ഇനി എന്നാവുമോ ഒന്നു പൂവിരിയുക
പുഞ്ചിരിയാലെ നിന്നധരങ്ങളിൽ 

മഴമേഘങ്ങൾ ഭൂമിയെ നനയ്ക്കാനൊരുങ്ങുമ്പോൾ 
നിന്റെ വരവിനായി
കാത്തിരിപ്പിൻ അവസാനം 

ജീ ആർ കവിയൂർ
25 03 2022



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “