പുതുവത്സര ഓർമ്മകൾ

പുതുവത്സര ഓർമ്മകൾ 

നീർ മിഴിതുമ്പിലായി
നിന്നോർമകളാലൊരു
നോവിന്റെ വരികളൊക്കെ
നിനക്കായി കുറിക്കുമ്പോൾ

പറയാൻ മറന്നതൊക്കെ 
പലവുരു മനസ്സിലിട്ടു നീറ്റുമ്പോൾ
പവിത്രമാം  നിലാപാൽ പുഞ്ചിരി
പോഴിക്കുന്നതാര്ക്കുവേണ്ടി പ്രിയതേ

ഓണവും വിഷുവും തിരുപിറവിയും
ഓടിയെത്തും പുതുവത്സരവും
ഓമനിക്കുന്നു നിൻ മറക്കാനാവാത്ത
ഓമൽ കിനാക്കളെന്നിലാനന്ദമീ കവിതകൾ

ജീ ആർ കവിയൂർ
31 12 2021


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “