ഉള്ളിലുണ്ടെന്ന്..
ഉള്ളിലുണ്ടെന്ന്..
പറയാതെയറിയാതെ
പോയതല്ലേ നിനക്കു
എന്നോടു പറയാനുള്ള
എളുതല്ലാത്തൊരു പ്രണയം
മിഴികളിൽ വന്നതെന്തേ
മൊഴികളിൽ മൗനമായി
വാചാലമായി മനസ്സിൽ
ഇന്നുമുണ്ടല്ലോ പ്രണയം
മുഖം മറച്ചു ന്യൂനം
ഒന്നുരിയാടാൻ ഒന്നു
നേരിൽ കാണുവാൻ
ഉള്ളു പിടച്ചു പ്രണയം
അരുതാത്തതൊന്നുമല്ല
അറിഞ്ഞു നീ പറയുക
അണയാതെ തിളങ്ങും
അകതാരിലുള്ളൊരു പ്രണയം
ജി ആർ കവിയൂർ
23 12 2021
Comments