കെടുത്തട്ടെയോ

 കെടുത്തട്ടെയോ

രാവണയുമ്പോഴെക്കും ചിരാതുകൾ 
ഞാനങ്ങു കടുത്തിക്കൊട്ടെ 
മനസ്സിലേറെയുണ്ട് നിന്നോർമ്മകളാൽ 
കത്തിയെരിയുമീ തീനാളമിപ്പൊഴും

നിന്റെ മിഴികളുടെ മായാജാലം അല്ലോ വിരഹിതനും ക്ഷീണിതനും ആണെങ്കിലും 
ഇന്നും നിൻ മൊഴികളുടെ
സ്വരമാധുരി മറക്കുവാനാകില്ല 

നിന്നുള്ളിലും പ്രണയ പ്രകാശം 
പരത്തും ചിരാതുകളുണ്ടെങ്കിലും 
പുറമേ കാട്ടുന്നില്ല അതിന്റെ ശോഭ 
നീയും ഞാനും അറിഞ്ഞിരുന്നുള്ളിൽ
പ്രണയത്തിൻ ആർദ്രതയേറെ 

രാവിൽ തെളിഞ്ഞു കത്തുന്ന ചിരാതുകൾ പകൽകെട്ടണഞാലും എന്റെ ഉള്ളിൽ രാപ്പകലില്ലാതെ കത്തി നിൽക്കുന്നുവല്ലോ പ്രണയത്തിൻ ചിരാതുകൾ സഖിയേ 

ജീ ആർ കവിയൂർ 
13 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “