കാമനകൾ (ഗസൽ)

കാമനകൾ (ഗസൽ)

കത്തിയെരിയും തിരി നാളത്തിൻ 
മുന്നിലായ് എരിഞ്ഞടങ്ങും
നിശാശലഭങ്ങളെ നിങ്ങൾ 
തിളക്കമാർന്നവക്കു പിന്നാലെ.!

ഇല്ലാതാകുകയോ എന്തേ 
ജീവിത വ്യാമോഹങ്ങൾ വെറും 
നൈമിഷിക മാർന്ന മായയല്ലോ 
നിറങ്ങൾക്കില്ല നിമിഷങ്ങളുടെ ദൈർഘ്യം 

കാണുമ്പോൾ എല്ലാം സുന്ദരം 
കാഴ്ചകൾ വെറും ജടിലങ്ങളല്ലോ  
കാമനകൾ പിൻ നിലാവുപോലെ 
കത്തിയെരിയും തിരിനാളങ്ങളല്ലോ 

ജീ ആർ കവിയൂർ 
06 12 2021


    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “