തിരികെ വരാതെ

തിരികെ വരാതെ

പെയ്തൊഴിഞ്ഞതും
ഒഴുകിയകന്നവയും
ബാല്യകൗമാരവും 
തിരികെ വരാത്ത തീയ്യതിയും

തൊടുത്തുവിട്ട അമ്പും
പറഞ്ഞു തീർത്ത വാക്കും 
കത്തിത്തീർന്ന മെഴുകുതിരിയും 
ഉരച്ചു തീർത്ത തീപ്പെട്ടിക്കൊള്ളിയും

കഴുകിക്കളയാനാവാത്ത
വിഴുപ്പാർന്ന ചിന്തകളും
വക്കുടഞ്ഞ ചില്ലുപാത്രവും
തിരികെ ചേരാത്ത പുഴയും

 ഇല്ല , ഇതൊക്കെ യിനിയും
 വരില്ല തിരികെയെന്നു
വർഷാവസാന മോർക്കുന്നു ,
പുതുമയാർന്ന ആലോചനകൾ .

ജീ ആർ കവിയൂർ 
30 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “