അവൾക്കു മുന്നിൽ ഞാനാര്

അവൾക്കു മുന്നിൽ ഞാനാര് 

അരുണോദയത്തിളക്കത്തിൽ വിരിഞ്ഞു , ശലഭച്ചിറകുകളടിയൊച്ചയൊപ്പം കേട്ടു മഴത്തുള്ളിക്കിലുക്കം ഇറയത്തുവന്ന നേരം അവളവിടെ നിന്നും പോയി മറഞ്ഞിരുന്നു.

ഒലിച്ചിറങ്ങിയ വെള്ളത്തിനൊപ്പം
നടന്നുനീങ്ങി പുഴയുടെ ഒഴുക്കിനൊത്ത് അവിടെനിന്ന് കണ്ടു ഒരു തുടിപ്പ് ഹൃദയമിടിപ്പ് അകന്നുപോയി കടൽ തിരമാലയോളം  

അലറിയടുത്തെത്തി കരയോളം തിരികെ പോയിരുന്നു നിരാശയായി അതാ 
ചക്രവാള സൂര്യൻ മുങ്ങി മറഞ്ഞു 
നിലാവിനൊപ്പം നടന്നുതുടങ്ങി 

നിഴൽ സ്വപ്നത്തോളം വന്നു 
പിടിതരാതെ അവൾ ഒളിച്ചു കളിച്ചു
പുലർച്ചെ അവളെ  പൂവിനൊപ്പം
 കണ്ടതായിരുന്നു ഇനി എപ്പോഴാണ് 
എന്റെ വിരൽത്തുമ്പിൽ വന്നു നിൽക്കുക 

ഈ പീയേയും ജി യേയും പിറകെ
നടത്തിയ കവിതയവൾക്കു
മുന്നിൽ ഞാനാര്  ജീ ആർ ,
ഇന്നലെ പെയ്ത മഴയിൽ ക്കുരുത്ത 
തകരയോ പാഴ്മുളം തണ്ടോ ?

ജീ ആർ കവിയൂർ 
16 12 2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “