Posts

എഴുപതിന്റെ നിറവിലെൻറെ നാട്

എഴുപതിന്റെ നിറവിലെൻറെ നാട്  അറബിക്കടലോരത്തു  അഴലകറ്റുമൊരു ഓലപ്പീലികൾ  ചൂടി  കൈയ്യാട്ടി വിളിക്കുമെൻ  ഈശന്റെ സ്വന്തം നാട്  മുത്തുക്കുട ചൂടി തിടമ്പേറിയ സഹ്യസാനുക്കളുടെ നിരകളും  മലനാടിന്റെ ഐശ്വര്യങ്ങളെ  വാഴ്ത്തി സ്‌തുതിച്ചോരു മൺമറഞ്ഞ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചനും ആശാനും ഉള്ളൂരും വള്ളത്തോളും തോൾ കൊടുത്തു  വാഴ്ത്തി പിന്നെയും  എണ്ണമറ്റകവികളാൽ ഭാവ പ്രണയ  സഞ്ചാരങ്ങളാൽ കിളിമൊഴിയായും  തുള്ളി കഥപറഞ്ഞും ആടിയും  പാടിയുമെൻ  കാവ്യ കൈരളിയെ ഒപ്പനയും ഒപ്പത്തിനു  മാർഗ്ഗൻ കളിയും  തിരുവാതിരയും മോഹിനിയാട്ടവും  കേരളനടനവും കഥകളി തെയ്യം തിറയും  താളത്തിലും തഞ്ചത്തിലും  വഞ്ചിപാട്ടു പാടിയാടിയും     ഓണവും വിഷുവും  ക്രിസ്തുമസ്സും ഈദും  കൈകോർത്താഘോഷിക്കുകയും  തത്വമസിയെന്ന അദ്വൈത മന്ത്രം ജപിച്ചും  ഒരുജാതി ഒരുമതം ഒരുദൈവമെന്നു ചൊല്ലിയും  ശങ്കരനും നാരായണനും വിദ്യാധിരാജയും  സഹോദരൻ അയ്യപ്പനും  അയ്യത്താനും  അയ്യൻകാളിയും കേളപ്പനും വാഗ്ഭടാനന്ദനും  ബ്രഹ്മാനന്ദ ശിവയോഗിയു...

മെല്ലെ മെല്ലെ ......(ഗസൽ )

  മെല്ലെ മെല്ലെ ......(ഗസൽ ) മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  നിഴൽ പടർത്തി ലഹരിയാൽ  ചഷകത്തിലെത്തി നോക്കുമ്പോൾ  ഗസലിലീണം പടർന്നു സിരകളിൽ  ചുണ്ടുകൾ മൊഴിഞ്ഞു നനവാർന്ന  മധുര നോവുവിൻ പ്രണയാക്ഷരങ്ങൾ  നിനക്കായ് നിനക്കായി മെല്ലെ മെല്ലെ  എൻ ഹൃദയ വാടികയിൽ  വിരിയട്ടെ മുല്ലപ്പൂ  സുഗന്ധം  മെല്ലെ മെല്ലെ പടരട്ടെ പ്രണയം  മെല്ലെ മെല്ലെ ഇറങ്ങി  മേഘപടലത്തിൽ നിന്നതാ  വന്നു നിലാവ് നാണത്താൽ  ജീ ആർ കവിയൂർ  30 .10 .2020 / 04 :04 am 

ദിനക്കണക്കുകൾ

ദിനക്കണക്കുകൾ അരുണകിരണ ദ്യുതി പകരും  താരുണ്യ ധൃത ചടുല നടനം മൃദുല കോമള ഗാത്രി നിൻ ചലനം  ഹൃദയ സരോവരത്തിൽ വിരിഞ്ഞു കമലം  ലളിത പദാവലിയിലായി മലരും  മൗനത്തിൽ വിരിയും സുന്ദരം  ക്ഷതമില്ലാതെ തുടർന്നു അക്ഷരം  മധുര തര മതി കാവ്യം മനോഹരം  സ്മൃതിയിൽ നിന്നും വിസ്മൃതിയിലമരും  പ്രണയ പുഷ്പദലങ്ങളാൽ അർച്ചന പകരും  ദിനങ്ങളില്ല ഏറെയെന്നറിഞ്ഞും ഭ്രമണം  നടത്തി അലയുന്നു ജീവിതം   ജി ആർ കവിയൂർ  30 10 2020

ചിലരുടെ വിനോദം

 ചിലരുടെ വിനോദം  അൽപ്പവും വിനോദത്താൽ  പറയട്ടെ  അകലത്തു നിന്നും പരിഹസിക്കുന്നു  അറിയാതെ നോവിപ്പിക്കുന്നു  അഴലിന്റെ നടുവിൽ നിൽക്കവേ    തുലാമാസ ഉത്രട്ടാതി  നക്ഷത്ര പുണ്യത്താൽ ആറും തോടുകളും താണ്ടി  ജീ ആറിതാ അമ്പത്തിയാറിന്റെ  പടവുകളേറുന്നു , ഹൃത്തിൽ  സുഖമുണ്ടോയെന്നു ആരായാത്ത  സുഹൃത്തുണ്ടോയിന്നു  പണമാണോ  ഉലകത്തിൻ അധികാരി  സനാതനമല്ലോന്നുമിവിടെ  സ്വയം ചമയുന്നു ഞാനെന്ന   സ്വാർത്ഥതയുടെ ഭാവങ്ങൾ  സൂക്ഷിക്കുകിൽ ദുഖിക്കേണ്ട  മുഴക്കുന്നു പാഞ്ചജന്യമെന്നു  മുഴുനീളൻ വാക് ധോരണി  മൊഴി മുട്ടുമ്പോൾ ചിറി കോട്ടി  മെല്ലേ അകറ്റുന്നു അധികാര മോഹം  29 10 2020  04 :40 am 

കണ്ടു മനം നിറഞ്ഞില്ല - ഗസൽ

 കണ്ടു മനം നിറഞ്ഞില്ല - ഗസൽ  കണ്ടില്ല കണ്ടു മനം നിറഞ്ഞില്ല  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചു കടന്നകന്നുവല്ലോ  പ്രകാശ കന്യകൾ നൃത്തംവച്ചു  നദി നിറഞ്ഞു കവിഞ്ഞു  മനം തേങ്ങി നോവറിഞ്ഞു വിരലുകൾ പരതി സിത്താറിൽ  മണ്ണിൽ  പതിഞ്ഞ കാൽപ്പാടുകൾ  മായിച്ചു കടന്നകന്നു നിലാവും   കാറ്റിന്റെ മൂളലുകളോർമ്മിപ്പിച്ചു   നിൻപ്രണയ സുഗന്ധ സാമീപ്യം  ആഗ്രഹങ്ങൾ മായാതെ കിടന്നു  മിണ്ടിയില്ല മിണ്ടാതെ നീ  മൗനത്തിന് ചിറകിലേറി  മിഴിനിറച്ചുയകന്നുവല്ലോ സഖിയേ  .......... ജീ ആർ കവിയൂർ  29 .10 .2020  03 :50 am 

വിരഹക്കാറ്റ്‌ (ഗസൽ)

വിരഹക്കാറ്റ്‌ (ഗസൽ) കിഴക്കുനിന്ന് പറവകൾ പാറി  കാത്തിരിപ്പിൻ കാതുകൾക്ക്  കരലാളനങ്ങളുടെ നിഴലടുപ്പം  കണ്ടില്ല നിൻ തണൽമരങ്ങൾ  ഈറനണിഞ്ഞ മിഴികളിൽ  വരണ്ട ചുണ്ടുകളുടെ  വിതുമ്പുന്ന ഈണങ്ങളിൽ  വഴിയൊരുക്കുന്ന താളങ്ങളാൽ  വിരലുകളിൽ നിന്നും പടർനടർന്നു  വീണു ക്ഷതം വന്ന അക്ഷരങ്ങൾക്ക്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  വിരഹത്തിൻ ഉഷ്ണക്കാറ്റ്  ജി ആർ കവിയൂർ  29 10 2020 02 40 

സ്നേഹം

Image
സ്നേഹം  ജീവിത വനികയിൽ  ആദ്യം വിടർന്നോരു  സ്നേഹ പുഷ്പമേ  നിന്നെ ഓർത്ത്  ഞാൻ പാടുന്നൊരു  ഈരടികളൊക്കവേ മറക്കുവാനാകുമോ  നിന്നാലെയിന്നും അരുളി മരം ചുവടും  അരികിലൂടെ ഒഴുകും  പുഴകൾ തൻ പുളിനത്തിൻ കുളിരിൽ ആദ്യമായി  നൽകിയൊരു ചുംബന ലഹരികളൊക്കെ നിനക്ക്  ഇന്നും ഓർമ്മയുണ്ടോ  സഖീ നിനക്ക് ഓർമ്മയുണ്ടോ  തുള്ളിയാൽ തുളുമ്പും  നിറകുടവുമായി വന്ന് നിൽക്കും നിൻ മാറത്ത്  മിടിക്കുന്ന നിറയാത്ത  കുടത്തെ തുളുമ്പിക്കാൻ  എൻ സ്നേഹത്തിൻ വെമ്പൽ  നിനക്ക് അറിവതുണ്ടോ  പെയ്യാൻ തുളുമ്പി നിൽക്കു മാനത്തെ കാറു പോലെയല്ലല്ലോ  മനസ്സ് എന്നിങ്ങനെ എന്ന്  മനസ്സിലാക്കും ഞാൻ നിന്നെ  വിരലൊന്നു ഞൊടിച്ചാൽ  വിതുമ്പി നിറയും നിൻ  കണ്ണിണയാണേ സത്യം  കരളിൽ നിനക്കായ് മാത്രം സ്നേഹവുമായി  ജി ആർ കവിയൂർ  28 10 2020 03:40 am photo by Anil marar