അറിയാതെ പോയൊരു...

അറിയാതെ പോയൊരു
വസന്ത നോവൊന്നു 
പറയാതെ പോയതല്ലേ
വലിയ നഷ്ടം

മിഴികൾ തുറക്കാതെ
സ്വപ്നം ചുണ്ടിലാൽ
ഉണർന്നുകൊണ്ടിരുന്നു
നിന്നോർമ്മയാൽ 

മറക്കാനാവാതെ
ഹൃദയം നിലാവായ്
തിരയുന്നു നിന്നെ
എവിടെയോ അകലെ

കാറ്റിൽ വിടർന്ന പൂവിൻ
സുഗന്ധമാതോ?
നിന്റെ ചിരിയിലൂടെ
നിറഞ്ഞുമാറും ഭാവം

ഈ തളർചയിൽ
നീ എത്തിയാൽ
ഇനിയും പാടുവാൻ
മിഴികളിൽ നിറം വരും

ജീ ആർ കവിയൂർ
08 01 2024

Comments