നിൻ വിരൽ തുമ്പിലെ
നിൻ വിരൽ തുമ്പിലെ
നിൻ വിരൽ തുമ്പിലെ വിനോദമായി മനസ്സിലൊരു മുദ്രയായ് മാറാം,
തേനീച്ചപോലെ നിൻ സാന്നിധ്യത്തിൽ.
മടിയിലാഴ്ന്നു കനവായി തീർന്നു,
മധുര ഈണമായ് ഉണരാം വീണ്ടും.
മൃദുവായ ചിരി വെളിച്ചമാകുമ്പോൾ,
മനസ്സിൽ പൂത്തു ശുഭ ഓർമ്മകൾ.
സന്ധ്യയുടെ മൗനനിഴലിൽ ഒളിഞ്ഞു,
ഹൃദയത്തിൻ താളം കേൾക്കാം.
ചില നൊമ്പരങ്ങൾ മഴയാകുന്ന നേരം,
വസന്തമായ് സ്നേഹം തഴുകും.
കവിളിലൊരു മന്ദഹസത്തിൽ മറഞ്ഞു,
കിളിപ്പാട്ടായ് പ്രണയം നിറയും.
മോഹങ്ങളുടെ ചിറകേറ്റു പറന്നീടുമ്പോൾ,
മഴവില്ലായ് സ്വപ്നത്തിൽ തെളിയും.
കണ്ണുകളിൽ തളിരേറ്റൊരു ഓർമ്മ,
നിറമാകട്ടെ ഈ യാത്രയിലൊരിക്കലും.
ജീ ആർ കവിയൂർ
29 01 2025
Comments