ഓർമ്മകളായ് മുട്ടുന്നുവല്ലോ

ഓർമ്മകളായ് മുട്ടുന്നുവല്ലോ

പാതി മയക്കത്തിൽ നിന്നും
നിൻ കാലൊച്ച കേട്ടിട്ടു
ഞെട്ടിയുണർന്ന നേരം
നിൻ ചുണ്ടിലെ പുഞ്ചിരി
നിലാവെട്ടം കണ്ട് കോരിത്തരിച്ചു.

ആ മൗനത്തിൻ തൂവൽ സ്പർശം 
നെഞ്ചകത്ത് കുളിർ കോരി
നിൻ നയനത്തിലെ തിളക്കം 
എന്നിൽ പ്രണയം മൊട്ടിട്ടു 

ആ അസുലഭ നിമിഷം 
ഇന്നുമെനിക്ക് ഒരു സ്വപ്നമായ് 
ഹൃദയ വാതായനത്തിൽ വന്നു 
ഓർമ്മകളായ് മുട്ടുന്നുവല്ലോ

ജീ ആർ കവിയൂർ
09 01 2025

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ