ജീവൽ പ്രേരകം
ജീവൽ പ്രേരകം
നീലരാവിൻ നിഴലിലായ്
മുടി പിന്നലിൽ കതിരിലചൂടി
നിൽക്കും നിന്നിലെ നാണമിന്നും
എന്നോർമ്മയിൽ കുളിർ കോരി
മിഴിയിണകളുടെ തിളക്കത്തിൻ
ചാരുഭാവം മനസ്സിലേറ്റിയ
നിമിഷങ്ങളിൽ ഏകാന്തതക്ക്
ആശ്വാസം പകരുന്ന മധുരിമ
രാമുല്ലയുടെ ഗന്ധം പകരും കാറ്റ്
അറിയിച്ചു നിൻ ഹൃദയ സാമീപ്യം
ഓർക്കുമ്പോഴും ആ നിമിഷങ്ങൾ
ഇന്നുമെൻ ജീവിതത്തിന്റെ പ്രേരണ
ജീ ആർ കവിയൂർ
02 01 2025
Comments