ഓർമ്മയുടെ ഗന്ധം
ഓർമ്മയുടെ ഗന്ധം
മൈലാഞ്ചി പൂക്കുന്ന മേട്ടിൽ
നിന്നും
മന്ദാര മണം പേറി വരും കാറ്റേ...
കേട്ടുവോ നീയെൻ മാരൻ്റെ
മൊഴികളെന്തെന്ന് ചൊല്ലുമോ?
നീയൊഴുകുന്ന വഴി നിറഞ്ഞ സ്നേഹമഴ,
മഴവില്ലായ് മാറും കാത്തിരിക്കേ,
എന്നോർമകളിൽ പൂക്കുന്ന ചിത്രങ്ങൾ,
എന്നിൽ കലർന്നു സ്നേഹഗീതങ്ങളായ്.
ഇന്നും കാത്ത് നിൽക്കുന്നു ആ രാത്രികൾ?
നിന്റെ വിരൽതുമ്പുകൾ കാറ്റിനോട് പറയുമോ?
ഇനിയും ഈ ജീവൻ നിന്റെ ശബ്ദമുഴക്കുവാൻ,
ആകാശവും നിലാവും സാക്ഷികളായി നില്ക്കും.
ജീ ആർ കവിയൂർ
02 01 2025
Comments