പ്രണമിക്കുന്നു

പ്രണമിക്കുന്നു 

നാദമായ് താളമായ്
നിത്യം സിരകളിൽപടരുമീ
ആത്മ ചൈതന്യ ധാരയായ്
ഒഴുകുമി സംഗീതമേ

അണയാതെ കാക്കുക
അഴലോക്കെയകറ്റുക
ആശ്ലേഷിക്കുന്നു നിന്നേ
ആരാധിക്കുന്നു എന്നുമെന്നും

പ്രപഞ്ചത്തിൻ ഭാവമേ
പ്രതിധ്വനിക്കുന്നു എങ്ങും
പ്രതീക്ഷയുടെ കിരണമേ
പ്രണമിക്കുന്നു നിന്നെ ഞാൻ

ജീ ആർ കവിയൂർ
06 02 2024

Comments