എന്റേതു മാത്രമായ
എന്റേതു മാത്രമായ
എഴുതി മായ്ക്കും
വിരഹാക്ഷരങ്ങൾ
വിരൽത്തുമ്പിൻ
നോവിൻ മുന്നിൽ
നിന്നോർമ്മകൾ മാത്രം
ജീവിക്കാൻ പ്രേരിതമാക്കിയ
എൻ ആശ്വാസവും
വിശ്വാസവും
ഔഷധിയുമായ്
നിൻ സാമീപ്യത്തെ
മറക്കാനാവില്ലൊരിക്കലും
എന്റേതു മാത്രമായ കവിതേ
ജീ ആർ കവിയൂർ
20 02 2024
Comments