അറിയില്ല
ചുറ്റുവിളക്കിന്റെ
വർണ്ണപ്രഭയിൽ
ഇന്നലെ ഞാനൊരു
നാണത്തിൽ ചാലിച്ച
കരിമഷിയാർന്ന മിഴി കണ്ടു
എത്ര മറക്കാൻ ശ്രമിച്ചിട്ടും
എന്റെ ഉറക്കം കെടുത്തിയങ്ങ്
പ്രണയാക്ഷരങ്ങളായ്
എൻ വിരൽത്തുമ്പിൽ
കവിതയായ് പൂത്തുലഞ്ഞു
ആ പ്രിയ നിമിഷങ്ങളെ
ഇനി എന്നാണോവോ
ആ കാഴ്ചകൾ വീണ്ടും
കാണാനാവുക അറിയില്ല
ജീ ആർ കവിയൂർ
03 02 2024
Comments