പ്രകൃതിയുടെ പ്രണയകഥ
പ്രകൃതിയുടെ പ്രണയകഥ
കരയോട്
കടൽ ചേരും
നേരമത് വീണ്ടും
അലറിയടുക്കുന്നു
അലയാഴിയുടെ
വിരഹവേദനയോ
അതുകണ്ട് കവിമനം തേങ്ങി
മേഘം വിതുമ്പി
മലയോട് ചേർന്നു
മഴയായി പൊഴിഞ്ഞ്
അരുവിയായി
പുഴയായി
കടലോട് ചേരുമ്പോൾ
കണ്ണുനീരിനു ലവണ രസം
കടലിനു ലവണ രസം
വെയിലേറ്റ്
ആവിയായ്
വീണ്ടും മഴമേഘമായ്
പുനർജനിക്കുന്നുവല്ലോ
ഇതുതന്നെയല്ലോ
പ്രകൃതിയുടെ പ്രണയകഥ
ജീ ആർ കവിയൂർ
02 02 2024
Comments