എല്ലാം മറക്കുന്നു
എല്ലാം മറക്കുന്നു
കണ്ട നാൾ മുതൽ
കഷ്ടമെല്ലാം മറക്കുന്നു
കനവിൽ കാണുന്നു
കാമിനി നിന്നെ ഞാൻ
കാര്യങ്ങളൊക്കെ
കൊതിതീരുവോളം
പറയുവാൻ കാത്തിരുന്നു
ഒപ്പം കേൾക്കുവാൻ
കാതോർത്തിരുന്നു
കാലങ്ങളെത്ര പോകിലും
വേനലും മഴയും
തണുപ്പും വന്നുകിലും
ജനിമൃതികൾക്കിടയിലായി
ഓർത്തിരുന്നു നിന്നെ
കണ്ട നാൾ മുതൽ
കഷ്ടമെല്ലാം മറക്കുന്നു
കനവിൽ കാണുന്നു
കാമിനി നിന്നെ ഞാൻ
ജീ ആർ കവിയൂർ
09 01 2024
Comments