മൗനമാണെല്ലാം!

നിൻ മൗനമെന്നിലെറെ
നോവ് പകർത്തുന്നു
വാക്കുകൾതിങ്ങി വിങ്ങുന്നു!
മൊഴികളിലേതോ വസന്തത്തിൻ്റെ
പിൻനിലാവിൻഗാനമുണരുന്നോമലേ!

വർണ്ണിക്കാനായ്
അശക്തനാണ്!
ബാഹ്യപ്രപഞ്ചത്തേ ക്കാളെത്രയോസുന്ദരം നിന്നുള്ളകമെന്നറിയുന്നു!
ആത്മചൈതന്യപ്രഭ
കവിഞ്ഞുനിൽപ്പൂ!

എന്നിലെ നീയും നിന്നിലെ ഞാനും
രണ്ടല്ല 
ഒന്നാണെന്ന സത്യമറിയുമ്പോൾ സത്ചിത്താനന്ദം
വേറൊന്നുമല്ല മൗനമാണെല്ലാം!
 
ജീ ആർ കവിയൂർ
06 01 2024

Comments