നീ മാത്രമെന്നെ വിട്ടകലരുതെ

നീ മാത്രമെന്നെ വിട്ടകലരുതെ


മാനത്തെ മട്ടുപ്പാവിലും 
ജാലക വാതിൽനരികയും 
പുന്നെല്ലിൻ പാടവരമ്പത്തും 
ഉത്സവ കടകളിലെ 
കുപ്പിവളക്കിടയിലും
കണ്ടില്ല നിന്നെ 

മനസ്സിന്റെ മച്ചകവാതിനിലരികിൽ 
നഖംകടിച്ചും കാൽവിരൽ കൊണ്ട്
കളം വരയ്ക്കും വാലിട്ടെഴുതിയ 
കരിമഷി ചേലുള്ള മിഴിയാർന്നവളെ 
കണ്ടു ഞാൻ കാലങ്ങളായി
എന്റെ വിരൽത്തുമ്പിൽ വിരിയും 
പ്രണയാക്ഷരങ്ങളിൽ നിന്നെ 

കണ്ടു കൊതി തീരും മുൻപേ 
കണ്ണീരിലാഴ്ത്തി നോവു പകർന്ന് 
കടന്നകന്നുവല്ലോ നീയും കാലവും 
കവിതേ നീ മാത്രമെന്നെ വിട്ടകലരുതെ


ജീ ആർ കവിയൂർ
25 01 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “