രാധയോട്

രാധയോട്

നീലനിലാവൊളി തെളിഞ്ഞിട്ടും
നീലാംബരി നിറയെ പൂത്തിട്ടും
നിൻ മിഴികളിലെന്തേ നനവൂറി
നന്ദ നന്ദനവനിങ്ങു വന്നീലെ 

മുരളീരവമതു കേട്ടിലെ
മോഹനമോ മധുവന്തിയോ
നിൻ മനം മയക്കും രാഗങ്ങളോ
നൂപുരങ്ങളെറ്റു കിലുങ്ങുന്നുവല്ലോ

മാറ്റൊലി കൊള്ളുന്നു 
പ്രകൃതിയിലാകെ അനുഭൂതി
പവനനുമാകെ സുഗന്ധം
നിൻ കവിളിണകളിലെന്തെ നാണം

ജീ ആർ കവിയൂർ
11 01 2024

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം