തുലാവർഷം (ഗസൽ)
തുലാവർഷം (ഗസൽ)
തുലാവർഷം
പെയ്തൊഴിഞ്ഞു
മിഴിയും തെളിഞ്ഞു
ഓർമ്മകൾ മൊഴിഞ്ഞു
നിന്നെക്കുറിച്ചായ്
തുലാവർഷം
പെയ്തൊഴിഞ്ഞു
അനുരാഗഗാനം
പാടി മനമാകെ
മരുപ്പച്ചെയായ്
നിലാവുദിച്ചു
നിഴൽ പരന്നു
തുലാവർഷം
പെയ്തൊഴിഞ്ഞു
നിദ്രയണഞ്ഞു
കനവു നിറഞ്ഞു
അറിയാതെയുണർന്നു
മെല്ലെ കൺതുറന്നു
നീയും പോയി മറഞ്ഞു
തുലാവർഷം
പെയ്തൊഴിഞ്ഞു
ജീ ആർ കവിയൂർ
23 12 2023
Comments