പ്രണയ തീരത്ത് ( ഗസൽ )

പ്രണയ തീരത്ത് ( ഗസൽ )

താരകങ്ങൾ 
കൺ ചിമ്മിയ നേരം
നിലാവും നിഴൽവരത്തി 
ഓർമ്മകൾ ഒക്കെ
 നിന്നെക്കുറിച്ച് ആയിരുന്നു 

താരകങ്ങൾ കൺ ചിമ്മിയ നേരം 

എന്നിലെ മധുര നോവ് 
എത്രയോ തവണ 
എഴുതി പാടി നിൻ 
മിഴിയും മൊഴിയുമായ 
അഴകത്രയും
എൻ കവിതക്ക് കൂട്ടായ്
വിരൽ തുമ്പിൽ നൃത്തം വച്ചു

താരകങ്ങൾ കൺ ചിമ്മി നേരം

എന്നിലെ മോഹമുണർന്നു
കനവിലും നിനവിലും
നീമാത്രമായ് എൻ മനസ്സിൽ
നിൻ സാമീപ്യത്തിനായ്
ഏറെ കൊതിച്ചു
ജന്മ ജന്മാന്തരങ്ങളായ്
നിനക്കായ് അലയുന്നു
ഈ പ്രണയ തീരങ്ങളിലായ്

താരകങ്ങൾ കൺ ചിമ്മി നേരം

ജീ ആർ കവിയൂർ
24 12 2023 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “