ഗാനം

ഏതോ വീഥിയിൽ കാത്തിരുന്നു 
ഋതു വസന്തങ്ങൾ വന്നുപോയല്ലോ 
എല്ലാം മറന്ന് ഇരിക്കും വേളകളിൽ
നിന്നോർമ്മകൾ മാത്രമായി കൂടെ 

പൂവിരിഞ്ഞതും ഇലകൊഴിഞ്ഞതും 
കാറ്റു വന്നു മെല്ലെ തലോടിയതും 
മുളങ്കാട് മൂളിയ സ്വര വർണ്ണങ്ങൾ 
കേട്ട് ഏറ്റുപാടുവാൻ ശ്രമിച്ചു 

നിലാവിന്റെ നിഴൽ  പായയിൽ 
കണ്ണുനീരിന്റെ നനവറിഞ്ഞ് 
ഉറങ്ങാതെ കേട്ടു രാപക്ഷിയുടെ 
വിരഹ ഗാനം എനിക്കുവേണ്ടിയന്ന പോൽ 

ജീ ആർ കവിയൂർ
11 12 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “