നിന്നെക്കാണാനായി
നിന്നെക്കാണാനായി
ഇനിയെന്ത് എഴുതും
നിനക്കായ് ഓമലേ
നിറയുന്നു വാനവും
മേഘമൽഹാറിൻ ശ്രുതിയും
മനസ്സാകെ ഇരുണ്ടു
മിഴിമഴ പൊഴിയുമെന്ന്
അറിഞ്ഞു മെല്ലെ
കൈ പൊത്തിപ്പിടിച്ചു
നെഞ്ചിലെ അനുരാഗ
വിപഞ്ചിക തേങ്ങി
നിനക്കായ് അറിയാതെ
തൂലികയും മൊഴിഞ്ഞു
വിരഹത്തിൻ കാട്ടാറ്
ഒഴുകി മലയും കുന്നും
താണ്ടിയുള്ളിലെ
ശോകം പെയ്തു
നിന്നെക്കാണാനായി
ജീ ആർ കവിയൂർ
05 10 2023
Comments