വർഷമായി (ഗസൽ)

വർഷമായി ( ഗസൽ )

നീയും ഞാനും 
ചേർന്നൊന്നായ
നിമിഷങ്ങൾ 
ഇന്നും ഓർമ്മകളിൽ 
വിരിയുന്നു നറുനിലാവ് 

പ്രണയം പൂത്തുലഞ്ഞ്
 മധുരംകിനിയും 
വസന്തത്തിൻ ദിനങ്ങൾ 
മറക്കാനാവുമോ 
നിനക്കും പ്രിയതേ

നീയും ഞാനും 
ചേർന്നൊന്നായ
നിമിഷങ്ങൾ 
ഇന്നും ഓർമ്മകളിൽ 
വിരിയുന്നു നറുനിലാവ് 

മൗനം ചേക്കേറും 
എന്റെ ഗ്രീഷ്മം നിറഞ്ഞ 
മനസ്സിലൊരു 
കുളിർമ നൽകും 
ഗസൽ മഴയായ്
പെയ്തൊഴിയുന്നുവല്ലോ

നീയും ഞാനും 
ചേർന്നൊന്നായ
നിമിഷങ്ങൾ 
ഇന്നും ഓർമ്മകളിൽ 
വിരിയുന്നു നറുനിലാവ് 

ജീ ആർ കവിയൂർ
09 02 2023



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “