നീയെന്ന ആത്മ നോവ്

നീയെന്ന ആത്മ നോവ്

നിൻ ഇളകും ലോലാക്കിൻ
താളത്തിനൊപ്പം ശ്രുതി മീട്ടാൻ 
ശ്രമിക്കുമ്പോഴേക്കും കുളിർകാറ്റ് 
വീശിയടിച്ചു ഇലകൊഴി പൊഴിയും 
ശിശിരത്തിൻ ഓർമ്മകൾ ഉണർത്തി 
എന്നിൽ മദകര ഭാവങ്ങൾ നിറച്ചു 
മറിച്ചുനോക്കും പുസ്തകത്താളിലെ 
നിൻ കഥകളൊക്കെ വായിച്ചു 
ചുവടുവെച്ചു നീ കടലലക്കൊപ്പം 
ചിലങ്കകൾ പൊട്ടിച്ചിരിച്ചുടഞ്ഞു 
തിരമാലകൾ നിരപതയോടെ 
കരയെ ചുംബിച്ചകന്നുതു കണ്ടു 
എൻ മനതാരിൽ ഒരു ഗസലീണമൊരുക്കി  
ഇറങ്ങിനടന്നു കടലിലായ് അസ്തമയ 
സൂര്യകിരണങ്ങൾ എന്നെ തൊട്ടുതൊഴുന്നു
വല്ലാത്തൊരു അവസ്ഥ എന്നിലുണർത്തി 
ഞാനാകെ ലഹരിയിലായ്
സംഗീതത്തിനൊപ്പം നിന്നിലുണർന്ന 
പ്രണയ ഭാവങ്ങൾ അറിഞ്ഞു
നിൻ പാദങ്ങളെ സ്പർശിച്ച മാത്രയിൽ 
നീ ഓടി അകന്ന നേരം മനസ്സ് 
ഇടനാഴിയും കടൽത്തീരങ്ങളും കടന്ന് 
എങ്ങോട്ടേക്കു പായുകയായിരുന്നു 
വീണ്ടും ഋതുക്കൾ മാറിമറിഞ്ഞു 
വസന്ത ശിശിരഹേമന്തങ്ങൾ വന്നു പോയി 
ഞാൻ നൽകിയതെന്ന് മധുരസ്മരണകളുമായി 
തൊട്ടു തലോടി ഓരോ നിമിഷങ്ങളും നീ
കഴിയുന്നുവോ അറിയില്ല 
നീ താമര തളിരുകളും ഓളങ്ങളും തഴുകി 
ജലയാനങ്ങളിലേറുമ്പോൾ 
എന്റെ മറക്കാനാവാത്ത കാര്യങ്ങളുമായി 
നീങ്ങുമ്പോൾ 
നിന്നോർമ്മകൾ പേറി എന്റെ സഞ്ചാരം 
തുടരുന്നു മലനാടുകളും കടന്ന് 
ഇന്നും നീയെന്ന സത്യം തേടിയലയുന്നു 

ജീ ആർ കവിയൂർ
02 01 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “