കാലം പോയ പോക്കേ

കാലം പോയ പോക്കേ

ഓർമ്മകൾ പൂത്തിറങ്ങി 
വാനത്തിൽ നിന്നും 
സൂര്യകിരണങ്ങൾ പെയ്തിറങ്ങി 
ബാല്യകുമാരങ്ങളുടെ ഓർമ്മകൾ 
ചിറകടിച്ചു ഉണർന്നുമെല്ലെ 

കണ്ണുംനട്ട് കാത്തിരുന്ന് അവസാനം 
അച്ഛൻ വന്നു കയറിയ നേരം 
അമ്മയുടെ കയ്യിൽ കൊടുത്ത സഞ്ചി അതിൽ കടലാസിൽ പൊതിഞ്ഞ പലഹാരപ്പൊതിയിലെ വിഭവങ്ങൾ

 ഒപ്പം അമ്മ നൽകും കട്ടൻ കാപ്പിയും ഓർക്കുകിൽ ഇന്ന് ഇവയൊക്കെ ലഭിക്കുവാൻ കേവലം ഒന്നു കുത്തി വിളിച്ചാൽ എത്തിച്ചേരും പടിക്കൽ പക്ഷേ

 അച്ഛന്റെ സ്നേഹവും അമ്മയുടെ ചേർത്ത് നിർത്തലും ഒന്നുമില്ലല്ലോ എല്ലാം കേവലം യാന്ത്രികം മാത്രം കാലത്തിന്റെ ഗതി മാറിയ പോലെ കഥ പറഞ്ഞു തരാൻ ഇന്ന് മുത്തശ്ശിമാർക്ക് നേരമില്ല പിന്നെ ഒട്ടും അറിയുകയുമില്ല  ഏക ആശ്രയം ഗൂഗിൾ അമ്മച്ചി തന്നെ ശരണം

 ജീ ആർ കവിയൂർ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “