മലയാളമേ
മലയാളമേ
വിശ്വ സാഹിത്യ
മനോമണ്ഡലങ്ങൾക്കുമപ്പുറം
നിൽക്കുമെൻ
മധുര മാർന്നതേ
മലയാളമേ
നിന്നെ മലയോളം
ലാളിക്കുന്നു ഞാൻ
മാമലകൾക്കുമപ്പുറം
ഏഴു സാഗരങ്ങൾക്കുമപ്പുറം
വാഴ്ത്തുന്നു നിന്നെ ഞാൻ
മലയാളമേ
ഉണ്ടായിരുന്നു നമുക്ക്
കവിത്രയങ്ങളും
കവികളുമനേകം
"..തിളക്കട്ടെ ചോര
ഞരമ്പുകളിൽ "
നിന്നെക്കുറിച്ച്
കേൾക്കുമ്പോൾ
മലയാളമേ
എവിടെ ഞാൻ പോകിലും
എന്തുഭാഷ പറഞ്ഞിടുകിലും
എൻ മനസ്സിൽ നീ
തത്തി കളിക്കുന്നുവല്ലോ
മലയാളമേ
ജീ ആർ കവിയൂർ
21 02 2023
Comments