ഊമക്കുയിൽ
ഊമക്കുയിൽ
മിണ്ടാതിരിക്കുന്ന
പെൺ കുയിലേ
നിന്റെ മനസ്സിൽ
വിരിഞ്ഞ പൂവിൽ
ഗന്ധമൂറും വാക്കുകളൊക്കെ
മന്വന്തരങ്ങളായി
വന്നുപോകും ഋതുക്കൾ
നിന്നിൽ നിറയും വാക്കുകൾ
പാടുവാനാവുകയില്ലെങ്കിലും
താളം പിടിക്കുന്ന നിൻ
കണ്ണിണ കളിൽ കണ്ടു
കദനത്തിൻ നോവോ
സന്തോഷത്തിൻ തേൻ മഴയോ
മിണ്ടാതിരിക്കുന്ന
പെൺ കുയിലേ
നിന്റെ മനസ്സിൽ
വിരിഞ്ഞ പൂവിൽ
ഗന്ധമൂറും വാക്കുകളൊക്കെ
ജി ആർ കവിയൂർ
22 11 2021
Comments