ബിച്ചു തിരുമലക്ക് പ്രണാമം

ബിച്ചു തിരുമലക്ക് പ്രണാമം 

തണുത്ത രാവും നിലാവും 
പുതച്ചു ചൂടും തൂമഞ്ഞും 
മുല്ലയും പിച്ചിയും പൂക്കും നേരം
രാവിന്റെ മറവിൽ പൂമേട തീർക്കും

ഉണരുന്നുറങ്ങുന്ന പ്രണയതേൻ കുടിക്കും പൂത്തുമ്പികൾ ചിറകടിച്ചുയരും
സ്വപ്ന സർഗ്ഗങ്ങളിൽ സ്വരരാഗമുതിർക്കും മൊഴിയും മൊഴിയുമടഞ്ഞു 

സംഗീത സ്വർഗ്ഗങ്ങളിൽ 
ആത്മാവ് പരമാത്മാവിനോടു 
ശ്രുതി ചേർന്നുവല്ലോ ഇമ്പമായി 
ഇനിയൊരു പൂക്കാലം വരില്ലല്ലോ 

പുണരില്ലല്ലോ രാഗ പരാഗണങ്ങൾ
സ്വയം മറന്നു പാടാൻ ഇല്ല ഇനി
 ഓർമ്മകളിൽ ജീവിക്കുന്ന
 പ്രിയ കവിക്ക് പ്രണാമം 

ജീ ആർ കവിയൂർ
26.11.2021

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “