ദീപാവലി രാവിൽ (ലളിത ഗാനം )
ദീപാവലി രാവിൽ
മണി ദീപം തെളിഞ്ഞു
മനതാരിലായ്
എൻ ഹൃദയം കവർന്ന
സുന്ദരി ശില്പമേ
നീ മീട്ടും വീണയിൽ
ഉതിരുംവീചികളിൽ
എന്നുള്ളകത്തിൽ
വിരഹ രാഗമുണർന്നു
എത്ര ദീപാവലി
സന്ധ്യകൾ കഴിഞ്ഞു
കാത്തിരിപ്പിൻ ചിരാതുകൾ
കൺചിമ്മിയല്ലോ
ഇനിയെന്നുകാണും നാം
കണ്ടു മൊഴിയുമാ
വാസന്ത ചന്ദ്രിക പെയ്യും
രാലാവിലായി പ്രിയതേ
ജി ആർ കവിയൂർ
4 11 2021
Comments