ഹൃദയ ക്ഷേത്രം

ഹൃദയക്ഷേത്രം

ഈ കണ്ടുമുട്ടലുകൾ 
വെറും പ്രഹസനമല്ലോ

ഈ പരമ്പരകളെത്ര

പഴയുള്ളതല്ലേ പ്രിയതേ


ഹൃദയമിടിപ്പുകളൊക്കെ
ഹൃദയത്തിൽ തന്നെ ഒളിക്കട്ടെ
ഹൃദയങ്ങൾ തമ്മിൽ അടുക്കട്ടെ
സൗഹൃദം വളർന്നു പുഷ്പിക്കാട്ടെ


ഞാനെൻ പ്രണയത്തിന്റെ കാരവലയത്തിലല്ലോ
സ്വർഗ്ഗമെന്ന അനുഭൂതിക്കൊപ്പം

ഉലകമമെൻ കാലച്ചുവട്ടിലല്ലോ


കുപ്പിച്ചില്ലുകളെക്കാൾ ഉടഞ്ഞു
പോകുന്നതല്ലോ സ്വപ്നങ്ങൾ

അവകളെ സംരക്ഷിക്കേണ്ടത്
ഞാനും നീയും തന്നെയല്ലേ

എന്റെ ഹൃദയം തന്നെയല്ലേ
നാം വാഴുമീ പ്രണയക്ഷേത്രം

അതിൽ നീ എൻ ദേവതയല്ലോ
പ്രിയതേ പ്രണയമേ  പ്രണയിനി

ജീ ആർ കവിയൂർ
23 11 2021



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “