ചിത്രദര്‍ശിനിക്കുഴലിലൂടെ

 ചിത്രദര്‍ശിനിക്കുഴലിലൂടെ



ചില്ലുകൾ പൊതിഞ്ഞ 

ചിത്രദര്‍ശിനിക്കുഴലിലൂടെ

കണ്ണോടിച്ചപ്പോൾ 


ഗതകാല ഒർമ്മകളാൽ 

ഞാനെന്റെ ആകാശത്തിനു 

നിറം കൊടുത്തു ചുണ്ടുകളാൽ 


നിൻ പുഞ്ചിരിയുടെ 

പിറകിലായി മെല്ലെ 

എൻ ചുംബനം ഒളിച്ചു 


സ്വപ്നങ്ങളിൽ നീയുമായി 

എത്രയോ തവണ 

ഒളിച്ചോട്ടങ്ങൾ കഴിഞ്ഞു 


ഈ സ്വപ്നാടനം 

ഇനിയെത്രനാൾ തുടരും 

കല്പാന്തത്തോളമോ അറിയില്ല 


എന്തായാലും നിത്യം 

വിരൽത്തുമ്പിലൂടെ 

കവിതയിൽ നീ നിറയുന്നുവല്ലോ 


ജീ ആർ കവിയൂർ 

17 .11 .2021 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “