വിജയം സുനിശ്ചിതം

വിജയം സുനിശ്ചിതം

വിശ്വപ്രാണശക്തിക്കു അധീശനായ്
വ്യാപകമാം ചിന്തകളുടെ അധിനിവേശത്തില്‍
ചുവടു പിടിച്ചു അസംതൃപ്തിയുടെ
ചടുലതാളലയത്തിലായി
ഈശനുമീശോയുടെയും പ്രലോഭനം
ഈശല്‍ ഗോപുരത്തോളമേറുന്നു
പ്രകീര്‍ത്തിക്കുവാന്‍ ഒരുങ്ങുന്ന കാഴ്ച
പ്രാണനിന്‍ പ്രതിഛായാല്‍ മറ സൃഷ്ടിച്ചു
ഏറെ മുന്നേറുന്നു വീണ്ടും വീണ്ടും
പുനര്‍ജനിയായ് ലക്ഷ്യമില്ലാതെ
അലയുന്നുയിന്നു ഈ ലോകമെങ്ങോട്ടെക്ക്
അറിയുക ഉണരുക മുന്നേറുക
മനം ചെയ്യുക മനുഷ്യനാകുക
നേടാം മോക്ഷസായകമാം
പരാശക്തി തന്‍ പാദങ്ങളിലണയാം
വിജയം സുനിശ്ചിതം

Comments

ajith said…
സുനിശ്ചിതം

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “