കുറും കവിതകൾ 115

കുറും കവിതകൾ  115


കാറ്റിനാലും മിന്നലിനാലും
ഇടിയാലും  മഴയാലും
അവളിലെക്കുള്ള ദൂരം കൂട്ടിയില്ല

തുമ്പപ്പു ചിരിയുമായി
തുമ്പി തുള്ളി
അവളെത്തി  ഓണനിലവായി

വളയും കൊലുസ്സും
കിലുങ്ങിയിട്ടുമവളുടെ
ചിരിയോളമെത്തിയില്ലയൊന്നും

പൂവിനു പൂമ്പൊടിയും
മാരിവില്ലിന്‍ നിറവുമായി
അവളെത്തി ചിങ്ങം

ഉപരോധം
ഉപദ്രവമായി ജനം
ഉഴലുന്നു അണികള്‍

രവണമേറെ
രവണകത്തിലൊളിച്ചിരിക്കും
രാവണനല്ലോയി മനം


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “