ചന്ദന പൊട്ട് ചാന്ത് പൊട്ട്

ചന്ദന പൊട്ട് ചാന്ത് പൊട്ട്

ചന്ദന പൊട്ട് ചാന്ത് പൊട്ട് ചാരുത തൂകും കുളിർ കാറ്റ് ചാരുമുഖി നിൻ പുഞ്ചിരിയാൽ ചിത്തമാകെ തുള്ളികളിച്ചുവല്ലോ

പറവകളോതിയ പാട്ടു കേട്ടോ? പൊന്നിലാവിൻ താളം കണ്ടോ? പാട്ടിലൊളിപ്പിച്ച മധുരസുന്ദരി ഹൃദയത്തിൻ്റെ രാഗമറിയുമോ?

കൊഴിഞ്ഞുപോകും കന്നിപൂവോ? ഒരുനാൾ വീണ്ടും വിരിയുമോ? കണ്ണിൽ തീരാത്ത കാത്തിരിപ്പായ് മനസ്സിന്നും സ്വപനംതേടുന്നു!


ജീ ആർ കവിയൂർ
07 02 2025


Comments