ഹംസധ്വനിയുണർന്നു

ഹംസധ്വനിയുണർന്നു

ധ്വനിയുണർന്നു ശിവ ഢമരുകയിൽ നിന്നും ഔഡവ ഔഡവങ്ങളായി പകർന്നൊഴുകി മനസ്സിൽ നിന്നും മനസ്സിലേക്ക് തുളുമ്പിയെത്തി നാദധാരകളെ ആവാഹിച്ചുകൊണ്ടുവന്നു

ശങ്കരാഭരണത്തിന്റെ ജന്യമായ് പിറവികൊണ്ടൊരു ഹംസധ്വനിയിൽ ആദ്യമായി പാടി തുടങ്ങി രാമസ്വാമി ദീക്ഷിതർ ആരോഹണ അവരോഹണങ്ങളായി പാടി

സ രി₂ ഗ₃ പ നി₃ സ 
സ നി₃ പ ഗ₃ രി₂ സ

രാഗസരിതയുടെ ഒഴുക്കിൽ ചലിച്ചു ഭക്തിഭാവം തുളുമ്പിയ സംഗീതം ശാന്തമാം ഹൃദയ ധമിനിയിൽ മധുരമായി സനാതന സാന്ദ്രമായ താളത്മജന്യമായി


ജീ ആർ കവിയൂർ
12 02 2025 

Comments

Popular posts from this blog

വാവേ വാവാച്ചി

മഞ്ഞിൻ ചുംബനം( ഗാനം)

കഴിഞ്ഞുപോയ കാലം