താരഹാരമണിഞ്ഞു രാവു നിനക്കായി

താരഹാരമണിഞ്ഞു രാവു നിനക്കായി


താരഹാരമണിഞ്ഞു
സ്വരരാഗ വസന്തം തീർക്കാൻ
ഹൃദയ തമ്പുരു മീട്ടാൻ
തരള മാനസയായ് നീ വരുമോ

നീലനിലാവ് പൂത്ത നാളിൽ
സന്ധ്യാരാഗം പാടുന്ന നേരം
കാറ്റിൻ്റെ സുഗന്ധം ഉള്ളിലൊരു 
സ്വപ്നങ്ങൾ നീ തീർത്തിടുമോ

മന്ദഹാസം പൂക്കുന്ന നേരം
ചന്ദന മിഴികളിൽ തേൻ നുകരും 
നിന്‍റെ നാദ താളങ്ങളുടെ ഗീതലയം
മൗനം പൂത്തു നിറയുന്നമ്പോൾ

നക്ഷത്രങ്ങൾ വിരിയുന്ന രാത്രിയിൽ
തെളിഞ്ഞൊരു നീല പൊലിമ 
രാഗചിന്ത പരന്നൊഴുകിയിടുമ്പോൾ
നീ ചെക്കേറുമോയെൻ ഏകാന്ത ചില്ലകളിൽ, ?

ജീ ആർ കവിയൂർ
11 02 2025 

Comments