ഭാവ തരഗംമോ ഗാനം
മൃദു ഗാന ധാരയായ്
ഒഴുകി വരും സംഗീതമേ
നിന്നിൽ അലിയാത്ത
മനസ്സുകളുണ്ടോയീ
പ്രകൃതിയുടെ വർണ്ണ
മനോഹാരിതയിൽ
മുങ്ങി നിൽക്കും
കുയിൽ നാദങ്ങളും
കാറ്റിൻ മൊഴികളാൽ
പാടും പാഴ് മുളം തണ്ടിൽ
വിരിയും മധുര നോവ്
പകരും അക്ഷര സാഗരമോ
എൻ വിരൽ തുമ്പിൽ
നിന്നും ഉതിർന്നു വീണ
കവിതയുടെ മാസ്മരിക
ഭാവ തരഗംമോ ഗാനം
ജീ ആർ കവിയൂർ
28 07 2024
Comments