രാമ രാമ രാമ നാമം
രാമ രാമ രാമ നാമം
പാടുക മനമേ പാടുക
ശ്രീ രാമ രസം മനമേ
നാവിലൂടെ രാമ നാമത്താൽ
കലട്ടെ പാപ കർമ്മങ്ങളും
രാമ രാമ രാമ നാമം
പാടുക മനമേ പാടുക...
ശുക സനകാദി കൗശികർ
പാടി നേടിയതു മോക്ഷ പദം
അഘില ലോകത്തിനെ നിത്യം
കാപ്പത് രാമ രാമ മന്ത്രം
രാമ രാമ രാമ നാമം
പാടുക മനമേ പാടുക
രാമ നാമ ജപത്താൽ
ശാന്തിയും സമാധാനവും
ഐശ്വര്യവും സമൃദ്ധിയും
പ്രാപ്യമാകുമെന്ന് അറിയുക
രാമ രാമ രാമ നാമം
പാടുക മനമേ പാടുക
ജീ ആർ കവിയൂർ
21 07 2024
Comments