ഹൃദയം തുറക്കുക നീ
ഹൃദയം തുറക്കുക നീ
മിഴികളിലെ പ്രണയം
ഞാനൊന്നു നുകരട്ടെ
ഒരു ശലഭമായി പാറട്ടെ
പൂവുകൾ പൂക്കട്ടെ നീ
പകലിൻ സുഗന്ധമാകുക
മഴവില്ലിന്റെ ചാരുതയിൽ
സന്ധ്യയായ് ഞാൻ മാറട്ടെ
നീലക്കടലിന്റെ നടുവിൽ
സ്വപ്നം ആയി നീ വരക
സുന്ദരമായയീ ജീവിതം
പ്രണയഗീതമായി പാടട്ടെ
നിനക്ക് ഞാനൊരു
സ്നേഹഗാനം പാടട്ടെ
ഒരു മധുരമുത്തം ചാർത്തി
ഹൃദയത്തിലേറട്ടെ പ്രിയെ
ജീ ആർ കവിയൂർ
05 07 2024
Comments