ദുർഗ ദുർഗ മഹാദുർഗേ ദുർഗേ പാഹി പാഹി

ദുർഗ ദുർഗ മഹാദുർഗേ 
ദുർഗേ പാഹി പാഹി

ദുരിതങ്ങൾ വന്നാൽ 
ദുർഗ തന്നെ ശരണം 
ദുർഗ ദുർഗ മഹാദുർഗേ 
ദുർഗേ പാഹി പാഹി

നീ കാണുന്നു ശത്രുക്കളെ 
നീ കാണുന്നു കഷ്ടങ്ങളെ 
ദുരിതങ്ങളെ അകറ്റുന്നു 
നിന്നുടെ തിരുനാമം നിത്യം
പുണ്യമായ് ജപിക്കുന്നെൻ

ദുർഗ ദുർഗ മഹാദുർഗേ 
ദുർഗേ പാഹി പാഹി

ദാരിദ്ര്യങ്ങളിൽ 
നിന്നെ പ്രാർത്ഥിച്ചാൽ 
സമ്പത്തായി മാറുന്നേ
കനക ദുർഗേ തയേ 

ദുർഗ ദുർഗ മഹാദുർഗേ 
ദുർഗേ പാഹി പാഹി

നിന്റെ കൃപാകടാക്ഷം 
എപ്പോഴും വേണമമ്മേ
സ്നേഹത്തിന്റെ പ്രതി രൂപമേ 
പരിപാലിച്ചീടുക അംബികേ

ദുർഗ ദുർഗ മഹാദുർഗേ 
ദുർഗേ പാഹി പാഹി

ജീ ആർ കവിയൂർ
05 07 2024

Comments