പ്രണയഭാവം
പ്രണയഭാവം
നിൻ നെഞ്ചം
എൻ മഞ്ചം
കുളിർതേടും
നികുഞ്ചം
എല്ലാമൊരു
പ്രപഞ്ചം
രാഗിലമാം
ആഷാഡ വസന്തം
നിൻ മിഴിയിൽ
വിടരും മലർ
തേൻ സുഗന്ധം
വെഞ്ചാമരം
വീശും
കൂന്തലിൻ
ചാഞ്ചാട്ടം
ഗോപുര മണികൾ
തൻ ഹർഷാരവം
കളകള മുതിരും
അരുവി തൻ കുളിരും
മനസ്സിന്റെ ഉള്ളിൽ
നിറയും പ്രണയഭാവം
ജീ ആർ കവിയൂർ
06 05 2024
Comments