ഞാനാണെന്ന്
മിഴികൾക്കു അറിയുമോ
മൊഴിയുടെ പരിണയം
മനസ്സിന്റെ തീരങ്ങളിൽ
മലരുന്ന പൂമണം
കാലം മാറി വരും
മഴയുണ്ടോ അറിവ്
വെന്തുരുകി നിൽക്കും
പൂക്കാനൊരുങ്ങും
ചില്ലയുടെ നൊമ്പര കനവ്
അരുമയാം പ്രകൃതിയുടെ
വികൃതിക്കു മുന്നിലാരും
ഒന്നുമല്ലയെന്നറിയാതെ
മരുവുന്നു ഞാനാണെന്ന്
കരുതിയുള്ള പെരുമ
ജീ ആർ കവിയൂർ
20 05 2024
Comments