എത്ര വിചിത്രം അവർണ്ണനീയം
കുയിലിനെ മയിലാക്കി
പിന്നെ മാനാക്കി
മനസ്സിനുള്ളിലെ
നിന്നെ മാത്രം
മാറ്റുവാനാവുന്നില്ലല്ലോ
വിചിത്രമാം ചിന്തകളിൽ
ഓർമ്മപ്പടി കയറുമ്പോൾ
അറിയുന്നു ഞാൻ എൻ
ബാല്യ കൗമാരങ്ങളെ
പിടി തരാതെ അകന്നുപോകും
നിന്റെ ഈ മായകളൊക്കെ
എത്ര വിചിത്രം അവർണ്ണനീയം
എന്നെ ഞാനല്ലാതെ
ആക്കുന്നുവല്ലോ പ്രിയതെ
ജീ ആർ കവിയൂർ
18 05 2024
Comments