നിഴലായി പടർന്നു
നൊമ്പരമൊക്കെ
നെഞ്ചിലോതുക്കി
നിനക്കായ് മാത്രം
നിഴലുകൾ തേടി
ഗ്രീഷ്മത്തിലുടെ
ഗമിക്കുമ്പോൾ
ഗ്രസിച്ചു എന്നിൽ
ഗമകമായ് രാഗ വിരഹം
വസന്തം വരുമെന്ന്
കാതിൽ പറഞ്ഞു കാറ്റ്
നിന്നെ കാണാൻ കൊതിയോടെ
ഹൃദയമിടിച്ചു വേഗം വേഗം
നിറങ്ങൾ മാറി മറഞ്ഞു
നിമിഷങ്ങൾ വർഷങ്ങളായ്
നിന്നോർമ്മകളെന്നിൽ
നിഴലായി പടർന്നു
ജീ ആർ കവിയൂർ
05 03 2024
Comments